കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. കേരളം,ആസാം,ബംഗാൾ,തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മാർച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന കേരളത്തിൽ ഏപ്രിൽ 6 ന് ആണ് വോട്ട് എടുപ്പ്. വോട്ടെണ്ണൽ മെയ് 2 ന്. ആരോഗ്യ രംഗത്ത് കടുത്ത പ്രതിസന്ധി തുടരുന്നു എന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.