തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ നഗര വികസന പേജ് ആണ് ട്രിവാൻഡ്രം ഇന്ത്യൻ. എന്നാൽ നഗര പേജുകളിലും ഇപ്പോൾ ട്രിവാൻഡ്രം ഇന്ത്യൻ ആദ്യ പത്തിൽ ഇടം നേടിയിരിക്കുന്നു. മറ്റുള്ള നഗര പേജുകളിൽ നിന്നും ട്രിവാൻഡ്രം ഇന്ത്യൻ പേജിനെ വ്യത്യസ്തൻ ആക്കുന്നത് വികസനങ്ങളിൽ കേന്ദ്രികരിക്കുന്നത് കൊണ്ടാണ്. ഇതിനോടകം ഒരുപാട് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് ട്രിവാൻഡ്രം ഇന്ത്യൻ, കെസിഎ ക്രിക്കറ്റ് അട്ടിമറിയിൽ കേരളത്തിലാദ്യം പ്രതിഷേധവുമായി രംഗത്ത് വന്ന കൂട്ടായ്മ കൂടിയായിരുന്നു ട്രിവാൻഡ്രം ഇന്ത്യൻ. എയർപോർട്ട് പിപിപി മോഡലിൽ ആക്കുന്നതിൽ പിന്തുണച്ചു ശംഖുമുഖത്തും പരിപാടി സംഘടിപ്പിച്ചിരുന്നു. നഗരത്തിന് വേണ്ടി ആദ്യമായി ഒരു നഗര പ്രൊമോ വീഡിയോ 2016ൽ ട്രിവാൻഡ്രം ഇന്ത്യന്റെ വാട്ട്സ്ആപ്പ് കൂട്ടായ്മ അവതരിപ്പിച്ചിരുന്നു. അംഗങ്ങൾ തന്നെയാണ് ട്രിവാൻഡ്രം ഇന്ത്യന്റെ ശക്തി എന്ന് പല പരിപാടികളിലൂടെയും കൂട്ടായ്മ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഒൻപത് വർഷമായി കൂട്ടായ്മ ആരംഭിച്ചിട്ട്. ഫേസ്ബുക്ക് പേജിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത് ടീം. മറ്റ് സോഷ്യൽ മീഡിയ സംവിധാനങ്ങളിലും സാന്നിധ്യമുണ്ട്.
ഇതിനോടകം ഒന്നാമത് എത്തുക, 10ലക്ഷം ലൈക്സിൽ എത്തുക എന്ന പ്രചാരണ പരിപാടികൾ അംഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. 2022ൽ ഒന്നാമത് എത്തുമെന്ന പ്രതീക്ഷയിൽ ആണ് ചിലർ. നിലവിൽ മൈ ചെന്നൈ എന്ന പേജ് 10ലക്ഷത്തിലധികം ലൈക്സോടെ മുന്നിലുണ്ട്.
അതിവേഗം വളരുന്ന പേജുകളിൽ കഴിഞ്ഞ ആഴ്ചയുടെ കണക്ക് അനുസരിച്ച് ട്രിവാൻഡ്രം ഇന്ത്യൻ ഒന്നാമത് എത്തിയിരുന്നു. തൊട്ട് പിന്നിൽ സൊ ഡൽഹി, അവർ വഡോദര, മുംബൈ പോലുള്ള പേജുകളും ഉണ്ട്. നഗര പേജുകളിലും കടുത്ത മത്സരങ്ങളാണ് കേരളത്തിലെ നഗരമായ ട്രിവാൻഡ്രം ഇന്ത്യന് മറ്റ് മഹാ നഗരങ്ങളുമായി ഉള്ളത്. എന്തൊക്കെ തന്നെ ആയാലും മലയാളികൾക്ക് അഭിമാനമുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഗ്ലോബൽ എഐ-പവേർഡ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കമ്പനി സോഷ്യൽ ബേക്കർസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ ഫേസ്ബുക്ക് പേജ് പട്ടികയില്‍ ആദ്യ പത്തില്‍ ട്രിവാൻഡ്രം ഇന്ത്യൻ (8th) ഇടം പിടിച്ചത്.