ഗാന്ധിജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചിറയിൻകീഴ്: KPCC യുടെ പോഷക സംഘടനയായ ഗാന്ധിദർശൻ യുവജന സമിതി ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം പുളിമൂട് ജംഗ്ഷനിൽ പുഷ്പർച്ചനയും, സമൂഹ പ്രർത്ഥനയും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് സജിദിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ്സ് DCC ജനറൽ സെക്രട്ടറി M.J. ആനന്ദ് ഉദ്ഘാടനം ചെയ്തു.ഗാന്ധിദർശൻ യുവജന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് അജു കൊച്ചാലുംമൂട്, കോൺഗ്രസ്സ് നേതാക്കളായ. DCC മെമ്പർ V. ബാബു, ബിനോയ് എസ് ചന്ദ്രൻ, ബാബുരാജ്, അലൻ, യസ്സർ യഹിയ, അമൽ കൂന്തള്ളൂർ, പ്രിജി തെറ്റിച്ചിറ എന്നിവർ പ്രസംഗിച്ചു.