ട്രിവാൻഡ്രത്ത് നിന്നുമൊരു ഹോളിവുഡ് സിനിമയോ?



തിരുവനന്തപുരം:  തിരുവനന്തപുരത്ത് നിന്നും ഒരു ഹോളിവുഡ് സിനിമയെ വെല്ലും സിനിമ, അല്ല ക്ഷമിക്കണം, ഷോർട് ഫിലിം.  ഷോർട് ഫിലിം എന്ന ഫീൽ ഈ ഷോർട് ഫിലിമിൽ ഉടനീളം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.   തിരുവനന്തപുരത്തിന്റെ ഗ്രാമ പ്രദേശങ്ങളും, പ്രാന്ത പ്രദേശങ്ങളും, നഗരവും മറ്റും പശ്ചാത്തലമാക്കി പുറത്തിറങ്ങിയ ഓപ്പറേഷൻ ഒളിപ്പോര് വൈറൽ ആകുന്നു ഓൺലൈനിൽ.  അക്ഷയ് അജയകുമാറാണ് സംവിധായാകൻ.  രണ്ട് കൂട്ടുകാരും, ബാങ്ക് കൊള്ളയും പ്രമേയമായിട്ടുള്ള കഥ ഒരു ത്രില്ലർ മൂവി ആയിട്ടാണ് ഉടനീളം അവതരിപ്പിക്കുന്നത്.  ഇതിനോടകം മികച്ച പ്രതികരണങ്ങൾ ആണ്  യൂട്യൂബിൽ ലഭിക്കുന്നത്.