ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പത്മശ്രീ പ്രേം നസീർ 32-ാം അനുസ്മരണവും ജനപ്രതിനിധികളെ ആദരിക്കലും


ചിറയിൻകീഴ് പ്രേം നസീർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പത്മശ്രീ പ്രേം നസീർ 32-ാം അനുസ്മരണവും ജനപ്രതിനിധികളെ ആദരിക്കലും
ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്രീ.അജു കൊച്ചാലുംമൂട്-ന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം 16.01.2021 നാളെ ഉച്ചയ്ക്ക് 2.30 ന് കൊച്ചാലുംമൂട് ചാരിറ്റബിൾ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ
ബഹു .ഡെപ്യൂട്ടി സ്പീക്കർ ശ്രീ. വി.ശശി ഉത്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവും മുൻ മന്ത്രിയുമായ ശ്രീ. പന്തളം സുധാകരൻ മുഖ്യ അതിഥിയും, ശ്രീ.എസ്.വി അനിലാൽ മുഖ്യ പ്രഭാഷണവും ശ്രീ .ബാബുരാജ് സ്വാഗതവും പറയുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ ശ്രീമതി.മനോൺമണി, ശ്രീ.പി.മുരളി, ശ്രീ.അനിൽ തുടങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് മാരേയും ശ്രീ.ശ്രീകണ്ഠൻ നായർ , ശ്രീമതി. ശ്രീജ തുടങ്ങിയ വൈസ് പ്രസിഡന്റ് മാരേയും
 ശ്രീ . വി.എസ് അനൂപ് ഉൾപ്പെടെയുള്ള ഇരുപതോളം ജനപ്രതിനിധികളെയും ആദരിക്കുന്നു. ശ്രീ. ബിനോയ്.എസ്.ചന്ദ്രൻ ,ശ്രീ.അനസ് കോരാണി, ശ്രീമതി.സതീഫാ നിസാം തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്നു.