കേരള, ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂർ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള തീരത്തും , ലക്ഷദ്വീപ് പ്രദേശത്തും മോശം കാലാവസ്ഥക്കും 45-55 കി മി. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
13-01-2021 : കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
14-01-2021 : തെക്കുകിഴക്കൻ അറബിക്കടലിലും, ലക്ഷദ്വീപ്- മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.