കേരളസർവകലാശാലയുടെ ബിരുദപ്രവേശനത്തിനായ് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് തിരുവനന്തപുരം കൊല്ലം മേഖലകളിലുള്ള വിദ്യാർത്ഥികൾക്കായി ജനുവരി 16 മുതൽ 20 വരെ നടത്തും. തിരുവനന്തപുരം മേഖലയിലെ കുട്ടികൾക്ക് യൂണിവേഴ്സിറ്റി എഞ്ചിനീയറിങ്ങ് കോളേജ് കാര്യവട്ടത്തും , കൊല്ലം മേഖലയിലെ കുട്ടികൾക്ക് എസ്.എൻ. കോളേജ് കൊല്ലത്തുമാണ് അലോട്ട്മെന്റ് നടത്തുന്നത്. ജനുവരി 16ന് ബിഎസ് സി, 18ന് ബി കോം, 19, 20 തീയതികളിൽ ബിഎ വിഷയങ്ങൾ എന്നിങ്ങനെ അലോട്ട്മെന്റ് ക്രമീകരിച്ചിട്ടുണ്ട്. ബിരുദ പ്രവേശനത്തിനുള്ള വിഷയങ്ങൾ, അലോട്ട്മെന്റ് സമയക്രമം, ഒടുക്കേണ്ട ഫീസ്, തീയതി എന്നിവ അറിയാൻ ..... ലിങ്ക് സന്ദർശിക്കുക. കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. അലോട്ട്മെന്റ് നടക്കുന്ന ഹാളിനുള്ളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
.