മീഡിയ 16 ഉടനെ ...

 ആറ്റിങ്ങല്‍:  ആറ്റിങ്ങല്‍ ആസ്ഥാനമായി മറ്റൊരു ചാനല്‍ ഉടനെത്തുന്നു.  മീഡിയ സിക്സ്റ്റീന്‍ എന്ന പേരിലാണ് ചാനല്‍ അറിയപ്പെടുക.  തലസ്ഥാന നഗരത്തിലെ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുകയും, രാഷ്ട്രീയ കാര്യങ്ങള്‍ക്കൊപ്പം തന്നെ വികസന കാഴ്ചകള്‍ക്കും ശ്രദ്ധ നല്‍കുന്ന മാധ്യമം എന്നതാകും മീഡിയ16 മുന്നോട്ട് വയ്ക്കുന്ന നയം.


വ്യക്തിഹത്യയും, കപട പരിസ്ഥിതിവാദം വഴിയും, ജാതി മതങ്ങളെ മുതലെടുക്കുന്ന, ഐക്യം തകര്‍ക്കുന്ന ഒട്ടുമിക്ക ഓണ്‍ലൈന്‍ ചാനലുകളെ പോലെ ഈ മാധ്യമത്തെ ആരും പഴി പറയാന്‍ ഇടവരാത്ത വിധത്തില്‍ മുന്നോട്ട് പോകുക എന്ന ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളത്.  ഇന്ന് മുതല്‍ ടെസ്റ്റ്‌ ലോഞ്ച് വഴി നിങ്ങളിലേക്ക്!  വൈകാതെ ഒഫീഷ്യല്‍ ആയി ഈ മാധ്യമം നാട്ടില്‍ സജീവമാകും.